ബോളിവുഡ് നടൻമാരെക്കുറിച്ചുളള പലതരം ഗോസിപ്പുകളും സിനിമാലോകത്ത് ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയിലും അകപ്പെടാത്ത നടനാണ് ഷാരൂഖ് ഖാൻ. ലോകത്തുടനീളം ആരാധകരുളള താരത്തിന്റെ കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. പല താരങ്ങൾ തമ്മിലുളള പ്രണയ വാർത്തകളും സിനിമയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിനെക്കുറിച്ച് ഷാരുഖ് ഖാൻ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
എന്തുകൊണ്ട് സഹപ്രവർത്തകരായ നടിമാരുമായി പ്രണയത്തിലായില്ലെന്നായിരുന്നു അവതാരകൻ ഷാരൂഖ് ഖാനോട് ചോദിച്ചത്. അതിന് നടന്റെ മറുപടി ഇങ്ങനെ. ‘ഞാൻ ഒരു ഗേ ആണെന്ന് തോന്നുന്നു, ഹിന്ദിയിലെ നായികമാരുമായി എനിക്ക് ബന്ധമുണ്ടെന്ന വാർത്തകൾ വരാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം എന്താണെന്ന് അറിയില്ല. അവർ എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ഇതാണ് എന്റെ ഉത്തരം. അവരോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.
സഹപ്രവർത്തകരെല്ലാം നല്ലവരാണ്. അതുകൊണ്ട് എനിക്ക് അവരോട് അടുത്ത ബന്ധമുണ്ട്. അവരെ ഒരുപാട് സ്നേഹിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. അത് ലൊക്കേഷനിലായാലും അല്ലാത്തപ്പോഴും. അവർ എന്റെ വീട്ടിൽ വരാറുണ്ട്. ഞാൻ അവരുടെയും വീട്ടിൽ പോകാറുണ്ട്. ഫോണിലൂടെ സംസാരിക്കും. ജോലി സംബന്ധമായ കാര്യങ്ങൾക്കും വ്യക്തിപരമായ കാര്യങ്ങൾക്കും പരസ്പരം സഹായിക്കാറുണ്ട്’- നടൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ഡോണിന്റെ ചിത്രീകരണ വേളയിൽ നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖ് ഖാൻ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും നൈറ്റ് ക്ലബുകളിലും പൊതുപരിപാടികളിലും ഒരുമിച്ച് കണ്ടതോടെയാണ് വാർത്തകൾ പ്രചരിച്ചത്. ഈ ആരോപണത്തെ ഷാരൂഖ് ഖാൻ തളളിപ്പറയുകയും ചെയ്തിരുന്നു.