കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ.
കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ
ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യാനും കരൾ പ്രധാന പങ്കുവഹിക്കുന്നു.
അനാരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാൻ കാരണമാകും.
കരളിനെ തകരാറിലാക്കുന്ന ചില പ്രധാനപ്പെട്ട ശീലങ്ങൾ
അമിതമായ മദ്യപാനം കരൾ തകരാറിലാകാനുള്ള പ്രധാന കാരണം. ഇത് വീക്കത്തിനും ഫാറ്റി ലിവർ രോഗത്തിനും കാരണമാകും.
നിർജ്ജലീകരണം വിവിധ കരൾ രോഗങ്ങൾക്ക് ഇടയാക്കും. കരളിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം ആവശ്യമാണ്.
പഞ്ചസാര, ട്രാൻസ് ഫാറ്റ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ലിവർ സിറോസിസ്, കരൾ കാൻസർ എന്നീ രോഗങ്ങളിലേക്ക് നയിക്കും.
ചില മരുന്നുകളുടെ അമിത ഉപയോഗം ലിവറിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും.
വ്യായാമമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും ഫാറ്റി ലിവറിന്റെ സാധ്യത വർധിപ്പിക്കുന്നു.
കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് പുകവലി. ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ രോഗം തുടങ്ങീ കരൾ രോഗങ്ങളുള്ള സാധ്യത കൂട്ടുന്നു.
പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ അമിത ഉപയോഗം കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഉറക്കക്കുറവ് കരളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകുന്നു, ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]