തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യം എന്ന പേരിൽ കെ.എസ്.ആർ.ടി.സിയെ ‘വെട്ടിനിരത്തി’ ആയിരത്തോളം ബസ് റൂട്ടുകൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം ക്ലൈമാക്സിലെത്തി. ജില്ലകളിൽ 40 മുതൽ 100 വരെ റൂട്ടുകൾ സ്വകാര്യസർവീസുകൾക്ക് നൽകാനുള്ള കരട് ലിസ്റ്റ് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കി. അടുത്ത മാസം അന്തിമ രൂപം നൽകി ഏപ്രിൽ ഒന്നു മുതൽ സർവീസുകൾ തുടങ്ങുന്ന വിധത്തിലാണ് നീക്കം.
ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം നടന്ന ജനകീയ സദസുകളിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ, കെ.എസ്.ആർ.ടി.സിക്കു മാത്രം അവകാശപ്പെട്ട റൂട്ടുകൾ ഉൾപ്പെടെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. കിലോമീറ്ററിൽ 35 രൂപ വരുമാനം കിട്ടാത്ത സർവീസുകൾ നിർത്തലാക്കാൻ ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹ്യപ്രതിബദ്ധതയുടെ പേരിൽ നടത്തിയിരുന്ന സർവീസുകൾ നിലച്ചു. യാത്രാക്ലേശം പലയിടങ്ങളിലും രൂക്ഷമാക്കുന്ന തന്ത്രം വിജയിച്ചു.
കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി ബസ് റൂട്ട് പരിഷ്കരിക്കാനുള്ള നീക്കത്തെ കുറിച്ച് ജൂലായ് 29ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കുറച്ചുകാലം നടപടികൾ വൈകിപ്പിച്ചുവെങ്കിലും യോഗങ്ങൾ നടന്നു.
റൂട്ട് രഹസ്യം
കെ.എസ്.ആർ.ടി.സിക്ക് ആവശ്യത്തിന് ബസുളള പ്രദേശങ്ങളിൽ പോലും റൂട്ട് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം. ജനകീയ സദസ്സിൽ നിർദേശിച്ച റൂട്ടുകളല്ല പലയിടങ്ങളിലും പെർമിറ്റ് ആയി മാറിയത്. ലാഭമില്ലാത്ത റൂട്ടുകൾ ബസുടമകൾ ഏറ്റെടുക്കാൻ തയ്യാറായില്ല. പകരം കെ.എസ്.ആർ.ടി.സി ഓടുന്ന റൂട്ടുകളാണ് തരപ്പെടുത്തിയെടുത്തതെന്നാണ് വിവരം.
എല്ലാ ജില്ലകളിലും സ്വകാര്യബസുകൾക്ക് നൽകാനായി റൂട്ടുകളും തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരെ പങ്കെടുപ്പിച്ച് ജില്ലകളിൽ യോഗം ചേർന്നിരുന്നു. പുതിയ പെർമിറ്റുകൾ വായിച്ചതല്ലാതെ, കെ.എസ്.ആർ.ടി.സിക്ക് ഇതിന്റെ പകർപ്പ് നൽകിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വഴിവിട്ട അനുവാദം; 17 കി.മീറ്റർ ഓടാം
ദേശീയപാത ഉൾപ്പെടെ കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ 5 കിലോമീറ്റർ മാത്രമാണ് സ്വകാര്യബസുകൾക്ക് ഓടാൻ അനുവാദമുള്ളത്. കോട്ടയത്ത് ജനകീയ സദസ്സിന്റെ പേരിൽ തയ്യാറാക്കിയ 92 റൂട്ടുകളാണ് സ്വകാര്യബസുകൾക്ക് അനുവദിച്ചത്. അതിലൊന്ന് കെ.എസ്.ആർ.ടി.സിക്ക് മാത്രം ഓടാൻ അധികാരമുള്ള നോട്ടിഫൈഡ് റൂട്ടാണ്. ഇവിടെ 17കിലോമീറ്ററിൽ കൂടുതൽ ഓടാൻ അനുവാദം നൽകും വിധത്തിലാണ് പെർമിറ്റ്