
ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ദിവസവും കൊഴുപ്പ് നിറഞ്ഞതും വറുത്തതും പൊരിച്ചതും ശീതളപാനീയവും കഴിക്കുന്നവരാണെങ്കിൽ അതിന്റെ പ്രതിഫലനം ചർമത്തിലും പ്രകടമായി കാണാനാകും. ആരോഗ്യമുള്ള ചർമത്തിന് നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
ഒന്ന്…
ഭക്ഷണത്തിൽ കഴിയുന്നത്ര സിട്രസ് പഴങ്ങൾ ഉൾപ്പെടുത്തുക. ചർമ്മം ആരോഗ്യകരവും തിളക്കവുമുള്ളതായി കാണുന്നതിന് ദിവസവും കുറഞ്ഞത് ഒരു സിട്രസ് പഴമെങ്കിലും കഴിക്കുക. സിട്രസ് പഴങ്ങൾ ധാരാളം വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനാണ്. കൂടാതെ, അവയിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുകയും പുതിയ ചർമ്മകോശങ്ങൾ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
രണ്ട്…
നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് ചിയ സീഡുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് തടയുകയും മുഖക്കുരു പാടുകൾ കുറയ്ക്കാനും സഹായിക്കും.
മൂന്ന്…
ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുമെന്നും വിദഗ്ധർ പറയുന്നു.
നാല്…
ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തിന് പ്രായമാകുന്നത് തടയാനും ചർമ്മത്തെ ചെറുപ്പവും ഊർജ്ജസ്വലവുമായി നിലനിർത്താനും സഹായിക്കും.
അഞ്ച്…
ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ടിൽ വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളാണ്.
ആറ്…
കൊഴുപ്പുള്ള മത്സ്യം ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് ചർമ്മത്തിലെ വീക്കം കുറയ്ക്കുക ചെയ്യും.
Last Updated Jan 15, 2024, 10:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]