
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്റെ വിജയാണ് ഇന്ത്യ സ്വന്തമാക്കിയത്. 172 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. യഷസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇപ്പോള്‍ ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ജെയ്സ്വാളിനേയും ദുബെയേയും പ്രകീര്‍ത്തിച്ചാണ് രോഹിത് സംസാരിച്ചത്. ക്യാപ്റ്റന്റെ വാക്കുകള്‍… ”ഇന്ത്യക്കൊപ്പമുള്ള ഓരോ വിജയവും വലിയ ആവേശമാണ്. 2007-ല്‍ തുടങ്ങിയ ഒരു നീണ്ട യാത്രയാണിത്. ടീമിനൊപ്പം ചിലവഴിച്ച ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു. ഞങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാവര്ക്കും വളരെ വ്യക്തമായ സന്ദേശം നല്കി. അത്തരത്തിലുള്ള ഒരു പ്രകടനം കാണുമ്പോള്‍ നിങ്ങള്‍ക്കും അഭിമാനിക്കാം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടുത്തി. യഷസ്വി ജയ്സ്വാള്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റും ടി20യും കളിച്ചിട്ടുണ്ട്. തന്റെ കഴിവ് അദ്ദേഹം കാണിച്ചുതന്നു. അവന് കഴിവുണ്ട്, കൂടാതെ മികച്ച ഷോട്ടുകളും പക്കലുണ്ട്. ശിവം ദുബെ ഒരു വലിയ താരമാണ്. വളരെ ശക്തനാണ്, സ്പിന്നര്‍മാരെ നേരിടാന്‍ കഴിയും. അതാണ് അദ്ദേഹത്തിന്റെ റോള്‍. അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി രണ്ട് നിര്‍ണായക ഇന്നിംഗ്സുകള്‍ കളിച്ചു.” രോഹിത് മത്സരശേഷം വ്യക്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
Last Updated Jan 14, 2024, 11:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]