

കനത്ത മൂടൽമഞ്ഞ് ; നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു.
സ്വന്തം ലേഖിക.
കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു.
രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വിമാന സര്‍വീസ് വൈകിയിരുന്നു. ഞായറാഴ്ച കൊച്ചി-ദുബായ് വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 9.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടാന്‍ വൈകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാവിലെ ആറുമണിമുതല്‍ എത്തിയ യാത്രക്കാര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ ഇരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞായതിനാല്‍ വിമാനം ഡല്ഹിയില്നിന്നെത്താന് വൈകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാര്‍ കാത്തിരിക്കുകയായിരുന്നു.
ദുബായിലെത്തിയശേഷം അവിടെനിന്ന് കാനഡയിലേക്കും മറ്റും പോകേണ്ട യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് രാവിലത്തെ വിമാനം ഡല്‍ഹിക്ക് പോയത്.തിങ്കളാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]