
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ജനപ്രീതിയില്‍ ഒട്ടും പിറകിലല്ല മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഇന്ത്യയില്‍ ജനപ്രീതിയുള്ള കായിക താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുണ്ട്് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനായ ധോണി. 2023 ഡിസംബറിലെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയാണെന്നുള്ളതില് സംശയമൊന്നുമില്ല. കോലി നയിക്കുന്ന പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ട്. ധോണിക്ക് പന്നില്‍ മൂന്നാമതാണ് രോഹിത്.
ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ അല്‍ നസ്റിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലാം സ്ഥാനത്തുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡില്ക്കറേയും മറികടന്നാണ് റൊണാള്‍ഡോ നാലാമതായത്. സൗദി പ്രോ ലീഗില്‍ ഗോളടിച്ച് കൂട്ടുന്ന താരത്തിന് ഇന്ത്യയിലെ ജനപ്രീതിയില്ലെങ്കിലെ അത്ഭുതമുള്ളു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സച്ചിന് ഇപ്പോഴും ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അദ്ദേഹം. നിലവില്‍ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ കൂടിയാണ് സച്ചിന്.
അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ആറാം സ്ഥാനത്താണ്. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന് മത്സരങ്ങളൊന്നും തന്നെയില്ല. സീസണ് തുടങ്ങാനിരിക്കെ മെസി വരും മാസങ്ങളില്‍ കുതിച്ചുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഒളിംപിക്സ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്ര ഏഴാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് എട്ടാം സ്ഥാനത്ത്.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഷമി. പിന്നാലെ അര്‍ജുന അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു. ഇതൊക്കെ തന്നെയാണ് ജനപ്രീതിയുടെ കാരണവും. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തുണ്ട്. വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു പത്താം സ്ഥാനം സ്വന്തമാക്കി.
Last Updated Jan 15, 2024, 11:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]