

ശാസ്ത്ര സാഹിത്യ പരിഷത് വാർഷികത്തിന്റെ പ്രചരണാർത്ഥം സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകി:
സ്വന്തം ലേഖകൻ
കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് വാർഡ് -3 ൽ സോപ്പ് നിർമ്മാണ പരിശീലനം നടത്തി. പരിഷത്ത് 61-മത് വാർഷികം 2024 ഫെബ്രുവരി 24, 25 തിയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടക്കുകയാണ്.ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി “കുത്തകകൾ
ക്കെതിരെ ജനകീയ കൂട്ടായ്മ ” എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് കുമരകം 3-ാം വാർഡിൽ ആപ്പിത്ര ഭാഗത്തെ വിവിധ കുടുംബശ്രീ പ്രവർത്തകർക്ക് സോപ്പു നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്.
വിപണിയിൽ ലഭ്യമാകുന്ന മൃഗക്കൊഴുപ്പിൽ തയ്യാറാക്കുന്ന സോപ്പിനു പകരംശുദ്ധമായ വെളിച്ചെണ്ണയിൽ ലളിതമായ രീതിയിൽസോപ്പു നിർമ്മിക്കുന്ന വിധം കുടുംബശ്രീ പ്രവർത്തകരെ പരിഷത് പ്രവർത്തകൻ മധു കൃഷ്ണവിലാസം എന്നയാൾ പഠിപ്പിച്ചു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.റ്റി. അനീഷ് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പരിഷത്ത് യൂണിറ്റ് ജോ .സെക്രട്ടറിയുമായ രശ്മി കല സ്വാഗതവും സിന്ധു അഭിലാഷ് നന്ദിയും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സോപ്പ് നിർമ്മാണം നടത്തുവാൻ പരിശീലനം നേടുവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുമെന്ന് പരിഷത്ത് ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർക്ക് 91 97440 97708 എന്ന നമ്പരിൽ ബന്ധപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]