
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് – പാപ്പനംകോട് പള്ളിയ്ക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരിങ്ങമ്മല – ഇടവം കാട്ടിലകുഴി സ്വദേശി ആസിഫ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ കാറിൽ ബൈക്ക് വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളും പെരിങ്ങമലയിൽ നിന്നും പാലോട് ഭാഗത്ത് വരുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആസിഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Last Updated Jan 15, 2024, 10:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]