

നെട്ടൂരിൽ വീടുകയറി ആക്രമണം; വീട്ടമ്മയടക്കം നാലുപേർക്ക് പരിക്ക്. ആക്രമണം നടത്തിയത് ബൈക്കിൽ എത്തിയ നാലംഗ സംഘം
സ്വന്തം ലേഖിക.
കൊച്ചി : മരട് നെട്ടൂരിൽ വീട് കയറി ആക്രമണം.വീട്ടമ്മയ അടക്കം നാലോളം പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിൽ എത്തിയ നാല് യുവാക്കളാണ് ആക്രമണത്തിൽ പിന്നിൽ. സംഭവത്തിൽ കേസെടുത്ത പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റത്തിന് തുടർന്ന് രണ്ടു യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.
നെട്ടൂർ സ്വദേശി സിജുവിന്റെ വീടാണ് യുവാക്കൾ ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രി വീടിനു മുമ്പിൽ അകാരണമായി ഏറെ നേരം കണ്ട രണ്ട് യുവാക്കളോട് വഴിതെറ്റിയതാണോ എന്ന് സിജു തിരക്കിയതിനെത്തുടർന്ന് ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി ഒരു വിവാഹ ചടങ്ങിനിടെ ഇവർ വീണ്ടും കണ്ടുമുട്ടി. ഇതോടെ വീണ്ടും വാക്കേറ്റം നടന്നതായി പോലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് രണ്ട് യുവാക്കളും മറ്റു രണ്ടു പേരെയും കൂട്ടി രണ്ടു ബൈക്കുകളിലായി സിജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇവരെ തടയാൻ എത്തിയ സിജുവിന്റെ അയൽവാസി പ്രിൻസിനും പരിക്കേറ്റിട്ടുണ്ട്. സിജുവും അമ്മയുമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് നേതൃത്വം നൽകിയ രണ്ട് യുവാക്കളിൽ ഒരാൾ പരിക്കേറ്റതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സ തേടിയതായി പോലീസ് പറഞ്ഞു. മറ്റു രണ്ടുപേർ ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പനങ്ങാട് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]