
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി അഭിഭാഷകനായ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പുത്തന്‍കുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. (Look out notice for P G Manu in sexual assault case)
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പി ജി മനു ഓഫീസില്‍ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതി.പൊലീസ് കേസ് എടുത്തതിന് പിന്നാലെ പി ജി മനു ഒളിവില്‍ പോയിരുന്നു.
Read Also :
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങനും നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് പുത്തന്‍കുരിശ് പൊലീസ് പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. കേസ് എടുത്തതിന് പിന്നാലെ പി ജി മനു ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.
Story Highlights: Look out notice for P G Manu in sexual assault case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]