
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥ…’ഫാറ്റി ലിവര്‍’; തടയാൻ കഴിക്കാം ആറ് ഭക്ഷണങ്ങള്‍….
സ്വന്തം ലേഖിക
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ രോഗം പിടിപെടുന്നത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.
വിവിധ കാരണങ്ങള്‍ കൊണ്ട് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാം., എന്നാല്‍ പൊണ്ണത്തടി, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന കാരണങ്ങള്‍. ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കാം…
ഒന്ന്…
വാല്‍നട്ടില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ വാള്‍നട്ട് കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
രണ്ട്…
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് വെളുത്തുള്ളിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഗുണം ചെയ്യും.
മൂന്ന്…
ഫാറ്റി ലിവര്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഫാറ്റി ലിവര്‍ രോഗത്തിനും സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി.
നാല്…
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവര്‍ ഉള്ളവരില്‍ HDL കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. സാല്‍മണ്‍, ട്യൂണ, മത്തി, തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.
അഞ്ച്…
അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവര്‍ രോഗത്തിനും ഉത്തമമാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.
ആറ്….
ഓട്സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും NAFLD- യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. NAFLD ഉള്ളവര്‍ക്ക് ഓട്സ് പോലുള്ള ഉയര്‍ന്ന നാരുകളാല്‍ സമ്ബന്നമായ പോഷകാഹാരം ഫലപ്രദമാകുമെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]