
എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പ്രസംഗത്തെ തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആവേശവും വികാരവും തോന്നിയാല്‍ എന്തും വിളിച്ചുപറയരുതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ താക്കീത്. പ്രസംഗത്തില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ക്ക് വെറുപ്പും വിരോധവുമുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. (Jifri Muthukkoya Thangal against Sathar Panthaloor controversial speech)
കാസര്‍ഗോഡ് പൈവളികെയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശങ്ങള്‍. സൗഹാര്‍ദം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മിപ്പിച്ചു. സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഓര്‍മപ്പെടുത്തല്‍.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ ആളുണ്ടാകുമെന്നായിരുന്നു സത്താറിന്റെ വിവാദ പരാമര്‍ശം. ഈ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ സത്താറിനെതിരെ ഐപിസി 153 പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അഷ്റഫ് കളത്തിങ്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Story Highlights: Jifri Muthukkoya Thangal against Sathar Panthaloor controversial speech
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]