
നെടുമ്പാശ്ശേരി- എയർ ഇന്ത്യയുടെ കൊച്ചി-ദുബായ് വിമാനം മണിക്കൂറുകളോളം വൈകിയതിനാൽ യാത്രക്കാർ വലഞ്ഞു. ഞായറാഴ്ച രാവിലെ 9.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടാൻ വൈകിയത്.
ഈ വിമാനത്തിൽ പോകാൻ രാവിലെ ആറു മണിമുതൽ എത്തിയ യാത്രക്കാർ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ കാത്തിരിക്കയാണ്. ദൽഹിയിൽ മഞ്ഞായതിനാൽ വിമാനം എത്താൻ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് യാത്രക്കാർകാത്തിരിക്കുകയായിരുന്നു.
പലവട്ടം സമയം മാറ്റി പറഞ്ഞതോടെ യാത്രക്കാർ ക്ഷുഭിതരായി.കൃത്യമായ വിവരം ലഭിക്കാതായതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു.
ദുബായിലെത്തിയശേഷം അവിടെ നിന്നും കാനഡയിലേയ്ക്കും മറ്റും പോകേണ്ട യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. വിമാനം വൈകിയതോടെ കുട്ടികളും
സ്ത്രീകളും അടക്കമുള്ള യാത്രക്കാർ വലഞ്ഞു. വിമാനം രാത്രി വൈകി പുറപ്പെടുമെന്നാണ് ഒടുവിൽ യാത്രക്കാരെ അധികൃതർ അറിയിച്ചിരിക്കുന്നത്.
ദൽഹിയിലെ മൂടൽമഞ്ഞിനെ തുടർന്ന് എയർഇന്ത്യയുടെയും ഇൻഡിഗോയുടെയും ഏതാനും വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.
ഈ വാർത്തകളും വായിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
