
റിയാദ്- സൗദിയില്‍ സെക്യൂരിറ്റി ജോലിക്കാരെ സ്വദേശി വല്‍ക്കരണ തോതില്‍ ഉള്‍പ്പെടുത്തി പുതിയ ഇളവ് പ്രഖ്യാപിച്ച് മന്ത്രാലയം. ഇതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മാന്‍പവര്‍ കമ്പനികളുമായി കരാറിലേര്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക്് നിയമിക്കുന്ന സെക്യൂരിറ്റി ജിവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്വദേശി വല്‍ക്കരണ തോത് ആനുകൂല്യം ലഭിക്കുമെന്ന് സൗദി മാനവ ശേഷി വികസന മന്ത്രായലം അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിന് തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുകയുള്ളൂ. മാനദണ്ഡമനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 4500 റിയാല്‍ ആയിരിക്കും. സ്വദേശികള്‍ക്ക് തൊഴിലെടുക്കാവുന്ന രൂപത്തില്‍ സൗദി തൊഴില്‍ രംഗം പരിഷ്കരിക്കുന്നതിന്റയും സ്വകാര്യ തൊഴില്‍ മേഖല കാര്യക്ഷമമാക്കുന്നതിന്റയും ഭാഗമായണിത്. നടപടിക്രമങ്ങള്‍ അജീര്‍ വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വാർത്തകളും വായിക്കുക