

പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്;മുഴുവന്‍ പ്രതികളും പിടിയില്‍
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍. തമിഴ്നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്നാട് രാജപാളയത്തില്‍ നിന്ന് പത്തനംനിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.
കേസില്‍ മദ്രാസ് മുരുകന്, സുബ്രമണ്യന്‍, വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. വ്യാപാരിയായിരുന്ന ജോര്‍ജ് ഉണ്ണുണ്ണിയെ മോഷണത്തിനിടെ പ്രതികള്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പൊലീസ് അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലായിരുന്നു കൊലപാതകം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]