

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മംഗളങ്ങൾ നേർന്നു കൊണ്ട് മുക്കാട്ടുകരയിൽ ആരംഭോത്സവം സംഘടിപ്പിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി ‘ന്യായ് കാ ഹഖ് മിൽനെ തക് (നമുക്ക് നീതി കിട്ടും വരെ) എന്ന മുദ്രാവാക്യവുമായി, ജനങ്ങൾക്ക് സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവുമായ നീതി ലഭ്യമാക്കാനുള്ള ശക്തമായ ചുവടുവെപ്പുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുകയാണ്. യാത്രയ്ക്ക് മംഗളങ്ങൾ നേർന്നു കൊണ്ട് മുക്കാട്ടുകരയിൽ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭോത്സവം സംഘടിപ്പിച്ചു.
ആരംഭോത്സവം കൗൺസിലർ ശ്യാമള മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ മുന്നണിയിലെ ഡിഎംകെ ജില്ലാ ജോയിന്റ് സെക്രട്ടറിയും, മദ്യ വിമോചന സമര സമിതിയുടെ ജില്ലാ ജനറൽ സെക്രട്ടറിയുമായ ശശി നെട്ടിശ്ശേരി ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യപ്രഭാഷണം നടത്തി.
ഡിഎംകെ തൃശൂർ നിയോജക മണ്ഡലം സെക്രട്ടറി ബിജു ചിറയത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരവാഹികളായ നിധിൻ ജോസ്, കെ.കെ.ആന്റോ, വി.എ.ചന്ദ്രൻ, അന്നം ജെയ്ക്കബ്, വി.ടി.ജോസ്, കെ.എ.ബാബു, കെ.ചന്ദ്രൻ, ടി.എസ്.ബാലൻ, ശരത്ത് രാജൻ, രോഹിത്ത് നന്ദൻ, സതീശൻ മാരാർ, ഇ.എ.വിൽസൻ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |