
ചൈനയിൽ വ്യത്യസ്തമായ ഒരു കോഫിഷോപ്പ് നടത്തി ശ്രദ്ധനേടുകയാണ് ഫ്രാൻസിൽ നിന്നുള്ള ഒരു വ്ലോഗർ. ഏറെ വ്യത്യസ്തമായ അദ്ദേഹത്തിന്റെ ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളില് നിന്നുൾപ്പടെ ലഭിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളോ മാനസിക പ്രയാസങ്ങളോ ഉള്ളവർക്ക് ധൈര്യമായി ഈ കോഫീ ഷോപ്പിലേക്ക് വരാം. ഇങ്ങനെ വരുന്നവർക്കായി സ്വാദിഷ്ഠമായ ഒരു കോഫിയും ഒപ്പം അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാനുള്ള അവസരവുമാണ് ഈ കോഫീ ഷോപ്പ് നൽകുന്നത്.
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗ നഗരത്തിൽ താമസിക്കുന്ന റൂളെ ഒലിവർ ഹേർവ് എന്ന ഫ്രഞ്ച് സ്വദേശിയാണ് ഈ സംരംഭത്തിന് പിന്നിൽ. @tealovinglaolu എന്ന പേരിൽ അറിയപ്പെടുന്ന ഒരു വ്ലോഗർ കൂടിയാണ് ഇദ്ദേഹം. നഗരത്തിൽ സജ്ജീകരിച്ചിട്ടുള്ള തന്റെ ചെറിയ ചായക്കടയിലേക്ക് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആർക്ക് വേണമെങ്കിലും വരാമെന്നാണ് റൂളെ ഒലിവർ പറയുന്നത്. ഇങ്ങനെ വരുന്നവർക്കൊപ്പം ഇരുന്ന് ഒലിവറും ചായകുടിയ്ക്കുകയും ശേഷം അവർക്ക് പറയാനുള്ളതെല്ലാം കേൾക്കുകയും ചെയ്യുന്നു. പിന്നീട് അവരുടെ പ്രശ്നങ്ങൾ ഒരു പേപ്പറിൽ എഴുതി വാങ്ങി പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നു.
തനിക്ക് പെട്ടെന്ന് പരിഹാരം നിർദ്ദേശിക്കാനാകാത്ത കാര്യങ്ങൾക്കുള്ള ഉപദേശം ഇദ്ദേഹം തേടുന്നത് പ്രദേശത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളോടാണ്. അനുഭവസമ്പത്തിൽ അവരെ തോൽപ്പിക്കാൻ ആർക്കും ആകില്ല എന്നാണ് ഒലിവർ പറയുന്നത്. ഇപ്പോൾ നിരവധിയാളുകളാണ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അൽപ്പസമയം തുറന്ന് സംസാരിക്കാനുമായി ഒലിവറെ തേടിയെത്തുന്നത്. ഇതിൽ തന്നെ യുവതീ യുവാക്കളാണ് കൂടുതലെന്ന് ഒലിവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]