
നടി കങ്കണ റണൗടിന്റെ ഒരു ഫോട്ടോ അടുത്തിടെ ചര്‍ച്ചയായിരുന്നു. അജ്ഞാതനായ ഒരു പുരുഷൻ കങ്കണയ്ക്കൊപ്പമുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്. കങ്കണ ഡേറ്റിംഗിലാണ് എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ നടി കങ്കണ റണൗട് തന്നെ മറുപടിയുമായി എത്തിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഒരുപാട് പേര് ഫോണില്‍ തന്നെ വിളിക്കും മെസേജ് അയക്കുകയും ചെയ്തു എന്നാണ് കങ്കണ റണൗട്ട് വെളിപ്പെടുത്തിയത്. ആരാണ് ആ മിസ്റ്ററി മാനെന്ന് ചോദിച്ചാണ് സന്ദേശങ്ങള്‍ ലഭിച്ചത്. മാധ്യമങ്ങള്‍ അവരുടെ ഫാന്റസിക്ക് അനുസരിച്ച് കഥകള്‍ മെനയുകയായിരുന്നു. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് വരുന്നു എന്നത് ഒരുപക്ഷേ സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ഒക്കെ ആയതിനാലാകും, അല്ലാതെ ലൈംഗികത മാത്രമല്ല എന്നും ചൂണ്ടിക്കാട്ടിയ കങ്കണ തന്റെ ഒപ്പമുണ്ടായ ആള് പ്രശസ്ത ഹെയര്‍സ്റ്റൈലിസ്റ്റ് ആണ് എന്നും വ്യക്തമാക്കി.
പ്രശസ്ത ഹെയര്‍സ്റ്റൈലിസ്റ്റ് ലോയികായിരുന്നു കങ്കണയ്ക്കൊപ്പം ഫോട്ടോയില്‍ ഉണ്ടായിരുന്നതെന്നാണ് വ്യക്തമാകിയിരിക്കുന്നത്. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവര്‍ക്ക് പുറമേ ആലിയ ഭട്ടിന്റെയടക്കം ഹെയര്‍സ്റ്റൈലിസ്റ്റാണ് ലോയിക്ക്. ആലിയ ഭട്ടടക്കമുള്ള നടിമാര്‍ ലോയിക്കിനൊപ്പമുള്ള ഫോട്ടോ മുമ്പ് പങ്കുവെച്ചിട്ടുണ്ട്. എന്തായാലും കങ്കണയുടെ മറുപടിയോടെ ഗോസിപ്പുകള്‍ക്ക് അവസാനമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കങ്കണ നായികയായി തേജസ് സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ സര്‍വേഷ് മേവരയുടെ തേജസ് സിനിമ ആഗോള ബോക്സ് ഓഫീസില്‍ വൻ തകര്‍ച്ച നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ കങ്കണയ്ക്കൊപ്പം മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തം ഛായാഗ്രാഹകനായ ചിത്രമായ തേജസിന് ശസ്വത് സച്ച്ദേവ് ആണ് സംഗീത സംവിധാനം.
Last Updated Jan 14, 2024, 9:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]