
ജൊഹാനസ്ബെര്‍ഗ്: ഇസ്രയേല്‍ സൈന്യത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നായകനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡേവിഡ് ടീഗറിനാണ് അണ്ടര്‍ 19 ലോകകപ്പിന് മുന്നില്‍ നില്‍ക്കെ സ്ഥാനം നഷ്ടമായത്. അതേസമയം ടീഗര്‍ ടീമില്‍ തുടരും. അടുത്ത ആഴ്ച്ചയാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. പാലസ്തീനെതിരായ സൈനിക നടപടിയെ ഡേവിഡ് ടീഗര്‍ പിന്തുണച്ചു സംസാരിച്ചെന്നുള്ളതാണ് നടപടിക്ക് കാരണം.
ടീം അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്താണ് താരത്തെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രസ്താവനയില്‍ വ്യക്തമാക്കി. എതിര് അഭിപ്രായമുള്ളവരില്നിന്ന് പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുള്ളതും തീരുമെടുക്കാന്‍ കാരണമായെന്നും അധികൃതര്‍ പറയുന്നു. പുതിയ ക്യാപ്റ്റന്‍ ആരെന്ന കാര്യം ഉടന്‍ തന്നെ അറിയിക്കുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.
ടീഗറിന്റെ വാക്കുകള്‍ വിവാദമായതോടെ നായകനാക്കുന്നതിനെതിരെ ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. താരം കൂടി ആവശ്യപ്പെട്ടതിനാലാണു തീരുമാനമെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് വിശദീകരിച്ചു. ജനുവരി 19നാണ് അണ്ടര്‍ 19 ലോകകപ്പിനു തുടക്കമാകുന്നത്. ആതിഥേയ രാജ്യമാണ് ദക്ഷിണാഫ്രിക്ക.
Last Updated Jan 14, 2024, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]