
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി – രാജ്യത്തെ ഞെട്ടിച്ച് ലോക്സഭയിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച അക്രമികളിലൊരാളെ തടഞ്ഞ എം.പിയെ പ്രശംസിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസിന്റെ ഗുർജീത് സിംഗ് ഔജലയെയാണ് തരൂർ എക്സിലൂടെ പ്രശംസിച്ചത്.
‘സിംഗ് ഈസ് കിംഗ്. ലോക്സഭയിലെ നുഴഞ്ഞുകയറ്റക്കാരനെ നേരിട്ട എന്റെ ധീരനായ സഹപ്രവർത്തകൻ. ഗംഭീരം ഔജല.’ എന്നാണ് തരൂർ കുറിച്ചത്.
കേസിലെ പ്രതിയായ സാഗർ ശർമ്മ ധരിച്ച ഷൂ ഊരി ഗ്യാസ് കാനിസ്റ്റർ പുറത്തെടുക്കുന്നത് കണ്ടിരുന്നുവെന്നും അത് അയാളിൽ നിന്ന് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞെന്നും ഔജല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തിൽ ലഖ്നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്തുവച്ച് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി. ഇയാളുടെ വീട്ടിൽവച്ചാണ് അക്രമികൾ ഗൂഢാലോചന നടത്തിയത്. നീലം ദേവിയും അമോൽ ഷിൻഡെയുമാണ് പുറത്ത് പ്രതിഷേധിച്ചത്. മൈസൂരിൽ നിന്നുള്ള ബി.ജെ.പി അംഗമായ പ്രതാപ് സിംഹ നൽകിയ പാസുമായാണ് സാഗറും മനോരഞ്ജനും സന്ദർശക ഗ്യാലറിയിലെത്തിയത്. സംഭവത്തെ തുടർന്ന് സഭ ഇന്നും പ്രക്ഷുബ്ധമായി. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ആറു കേരള എം.പിമാർ ഉൾപ്പെടെ 16 പെരെയാണ് ഇന്ന് സഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്.