
തൃശ്ശൂര്‍: സര്‍വീസില്‍നിന്ന് വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതക കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം എന്ന 25വയസുകാരനാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷനു സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ തലയിൽ കല്ല് പോലുള്ള എന്തോ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നാണ് വ്യക്തമായിരുന്നു. മരിച്ച നിലയില്‍ സെയ്തിനെ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് അധികൃതരും വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
Last Updated Dec 14, 2023, 8:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]