
റിയാദ് സൗദി അറേബ്യയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു. സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോളുടെ (28) മൃതദേഹം ആണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.
സൗദി ദമാം ഹഫർ അൽ ബത്തിനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ആണ് മരണം സംഭവിച്ചത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ ഒഐസിസി പ്രവർത്തകർ മൃതദേഹം നാട്ടിൽ എത്തിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക്,സാബു സി തോമസ്, ഡിറ്റോ തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
Read Also –
ഒമാനിൽ നിന്ന് വിസിറ്റ് വിസയിൽ വന്ന മലയാളിയെ കാണാതായി; കണ്ടെത്തിയത് സൗദി ജയിലിൽ
റിയാദ്: ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദിൽ കാണാതായ മലയാളിയെ ജയിലിൽ കണ്ടെത്തിയതായി ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ അറിയിച്ചു. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അന്വേഷണത്തിൽ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ ജയിലിലാണ് കണ്ടെത്തിയത്.
ഒമാനിൽ നിന്ന് റോഡ് വഴി സൗദിയിൽ എത്തിയ ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറിൽ തിരികെ പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ വിസ പുതുക്കി ലഭിക്കാത്തതിനാൽ ഒമാനിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല. ഇതിനിടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
നാട്ടിൽനിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ സഫ്വ വളൻറിയർമാർ എംബസിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന് വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് അൽഹസ്സ ജയിലിലുള്ള വിവരം ലഭിച്ചത്.
Last Updated Dec 13, 2023, 6:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]