
വയറ്റില്‍ വിരയുടെ പ്രശ്നമുണ്ടെങ്കില്‍ അത് പല പ്രയാസങ്ങളും സൃഷ്ടിക്കും. പ്രധാനമായും വൈറസുകളാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എല്ലാം വിര പ്രശ്നമുള്ളവരെ ബാധിക്കാം. പനി വരെ ഇതിനാല്‍ ബാധിക്കാം. ചില ഭക്ഷണങ്ങള്‍ പക്ഷേ ഈ പ്രശ്നത്തെ പരിഹരിക്കാൻ സഹായിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ചറിയൂ
സൂക്ഷമമായ രോഗാണുക്കള്‍ക്കെതിരെ പോരാടാനും ഓക്കാനം പോലുള്ള ദഹനപ്രശ്നങ്ങളെ അകറ്റാനുമെല്ലാം ഇഞ്ചി സഹായിക്കും. ഇഞ്ചി ചായ ഇടക്ക് കഴിച്ചാല്‍ മതി
പഴുത്ത നേന്ത്രപ്പഴം അങ്ങനെ തന്നെ കഴിക്കുന്നതോ സ്മൂത്തിയാക്കിയോ മറ്റോ കഴിക്കുന്നതും വിര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും
വയറ്റിനകത്തെ നല്ലയിനെ ബാക്ടീരിയകളുടെ ബാലൻസ് സൂക്ഷിക്കുന്നതിനാണ് യോഗര്‍ട്ട് പ്രധാനമായും നമ്മെ സഹായിക്കുന്നത്. മധുരം ചേര്‍ക്കാത്ത പ്ലെയിൻ യോഗര്‍ട്ട് തന്നെ ഇതിനായി ഉപയോഗിക്കുക
പ്ലെയിൻ വൈറ്റ് റൈസ് കഴിക്കുന്നതും വയറില്‍ വിര പ്രശ്നങ്ങളുള്ളവര്‍ക്ക് ആശ്വാസത്തിനായി കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ്
ദഹനം എളുപ്പത്തിലാക്കാനും വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമെല്ലാം ആപ്പിള്‍ സോസ് സഹായിക്കുന്നു
ചിക്കന്റെയോ വെജിറ്റബിള്സിന്റെയോ ബ്രോത്ത് കഴിക്കുന്നതും വയറിന്റെ കേടുപാടുകളെ പരിഹരിക്കുന്നതിന് സഹായകമാണ്
ചിക്കൻ, മീൻ, ടോഫു പോലുള്ള ലീൻ പ്രോട്ടീൻ വിഭവങ്ങള്‍. ഇതും വിര പ്രശ്നമുള്ളവര്‍ക്ക് കഴിക്കാവുന്ന നല്ല ഭക്ഷണങ്ങളാണ്. എല്ലാം മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]