
മുംബൈ: സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അധ്യാപകനെതിരെ കേസ്. കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാർക്കൊപ്പം ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്കൂള്‍ അധ്യാപകൻ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം വിവധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സ്കൂളിലെ അധ്യാപികമാരുടെയും അധ്യാപകന്റെയും ലൈംഗികദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സ്കൂൾ കാമ്പസിലെ വിവിധയിടങ്ങളില്‍വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും പൊലീസ് സംശയിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ സ്കൂൾ അധികൃതർ രംഗത്തെത്തുകയായിരുന്നു.
തുടർന്ന് ഇവർ അധ്യാപകനെതിരെ പരാതി നൽകി. സ്കൂളിലെ മൂന്ന് അധ്യാപികമാരാണ് അധ്യാപകനൊപ്പം ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതെന്നും നാല് പേരെയും സസ്പെന്‍ഡ് ചെയ്തതായും സ്കൂൾ അധികൃതർ അറിയിച്ചു. അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വീഡിയോകള്‍ പുറത്തുവിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Last Updated Dec 13, 2023, 7:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]