
ദുബൈ: മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഓഫറുമായി ഒരു എയര്‍ലൈന്‍. അടുത്ത വര്‍ഷം അവസാനം ദുബൈയില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുകയാണോ എങ്കില്‍ നിങ്ങള്‍ക്കിത് മികച്ച അവസരം.
മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ എട്ട് ദിര്‍ഹം (181 രൂപ) ചെലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഫിലിപ്പീന്‍സ് ബജറ്റ് കാരിയറായ സെബു പസഫിക് ആണ് ഉത്സവ സീസണില്‍ പുതിയ ഓഫര്‍ നല്‍കുന്നത്. ഡിസംബറിലെ 12.12 സെയിലിന്റെ ഭാഗമായാണ് ദുബൈ-മനില വിമാനത്തില്‍ എട്ട് ദിര്‍ഹം അടിസ്ഥാന നിരക്കില്‍ ടിക്കറ്റ് കിട്ടുക. 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 30 വരെ ഷെഡ്യൂള്‍ ചെയ്യുന്ന യാത്രകള്‍ക്കാണ് നിരക്കിളവ്. അതേസമയം അടിസ്ഥാന നിരക്കില്‍ നികുതികളും അഡ്മിന് ഫീസും സര്‍ചാര്‍ജുകളും ഉള്‍പ്പെടുന്നില്ല. ഇളവ് നിരക്കുകള്‍ പരിമിതവും റീഫണ്ട് ചെയ്യാനാകാത്തതുമാണ്.
Read Also –
നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; സൗദിയും ഇറാനും തമ്മിൽ ചർച്ചകൾ തുടങ്ങി
റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും.
ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിനും തെഹ്റാനും ഇടയിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ തീരുമാനമായേക്കുമെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. റിയാദിന് പുറമേ സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സർവിസ് വർധിപ്പിച്ചേക്കും. ഈ വർഷം മാർച്ചിലാണ് ചൈനീസ് മധ്യസ്ഥതയിൽ സൗദിക്കും ഇറാനുമിടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.
Last Updated Dec 13, 2023, 9:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]