
ജനസാഗരം സാക്ഷിയായി പുതുപ്പള്ളി: ഗസൽ ഗായകൻ അലോഷിയുടെ ഗസലോടു കൂടി സംഗീത സാന്ദ്രമായി നവകേരള സദസ്
കോട്ടയം: പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ വൻജനസഞ്ചയത്തെ സാക്ഷിയാക്കി പുതുപ്പള്ളി നിയോജക മണ്ഡലതല നവകേരള സദസ്.
പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസലോടു കൂടി ആരംഭിച്ച നവകേരള സദസ് സംഗീത സാന്ദ്രമായി. വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് പുതുപ്പള്ളി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്.
സദസിനെത്തിയവർക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ സംഘം, ഫയർഫോഴ്സ്, പൊലീസ് എന്നിവർ സദാ സജ്ജമായിരുന്നു.
സദസിനെത്തുന്നവർക്ക് വൊളണ്ടിയേഴ്സിന്റെ സേവനവും ഒരുക്കിയിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ , ആശ, അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സുഗമമായ നടത്തിപ്പിന്റെ ഭാഗമായി. നിവേദനങ്ങൾ സ്വീകരിക്കാൻ 25 വിവിധ കൗണ്ടറുകളും ഒരുക്കിയിരുന്നു.
ഭിന്നശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന കൗണ്ടറുകളും സജ്ജമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]