
കല്‍പ്പറ്റ: നഗരത്തിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ വാഹനം ഓടിച്ച് യുവാവിന്റെ പരാക്രമം. കാർ പിടിച്ചെടുത്ത് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വയനാട്ടിലെ കൽപ്പറ്റ നഗരത്തിലൂടെയാണ് നഗരത്തിലൂടെ കാതടിപ്പിക്കുന്ന ശബ്ദത്തോടെ വലിയ രീതിയിൽ ആള്‍ട്ടറേഷന്‍ വരുത്തിയ കാറുമായി യുവാവ് പരാക്രമം നടത്തിയത്.
വയനാട് സ്വദേശിയ യുവാവ് ഓടിച്ച ഗുജറാത്ത് രജിസ്ട്രേഷനുള്ള കാറാണ് പിടിച്ചെടുത്തത്. ഇയാളുടെ ഗുജറാത്തിലുള്ള സുഹൃത്തിന്റേതാണ് വാഹനം. വയനാട് ആര്.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കിയത്. പരിശോധനയില്‍ മറ്റു നിരവധി നിയമവിധേയമല്ലാത്ത ഫിറ്റിങ്സുകളും വാഹനത്തില്‍ കണ്ടെത്തിട്ടുണ്ട്.
അനധികൃതമായി നിറം മാറ്റം വരുത്തുക, സൈലന്‍സറില്‍ കൃത്രിമം കാണിക്കുക, നിയമ വിധേയമല്ലാത്ത ലൈറ്റുകളും സണ്‍ഫിലിമുകളും ഘടിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അടക്കം 11,000 രൂപയാണ് വാഹനത്തിന്റെ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]