
ഹരിപ്പാട്: മരണവീട്ടിൽ അക്രമം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആലപ്പാട് അഴീക്കൽ ധർമ്മപുരി വീട്ടിൽ ആകാശ് (24 ), ചേപ്പാട് കൊയ്പള്ളിൽ വീട്ടിൽ ആദിത്യൻ (യദുകൃഷ്ണൻ 24), കായംകുളം കീരിക്കാട് തെക്ക് തൈശേരിയിൽ പടീറ്റതിൽ സൂര്യജിത്ത് (കുഞ്ചു 24) എന്നിവരെയാണ് കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ ചേപ്പാട് കൊയ്പ്പള്ളിൽ തെക്കതിൽ രാധമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളായ യുവാക്കളാണ് അക്രമം കാട്ടിയത്.
അയൽവാസികളുമായി വാക്കേറ്റമുണ്ടാകുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. യുവാക്കളുടെ അക്രമത്തിൽ പരിക്കേറ്റ രാധാകൃഷ്ണൻ, വേണുഗോപാൽ എന്നിവർ നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സതേടി. എസ്എച്ച്ഒ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിലുള്ള പൊ ലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Last Updated Dec 13, 2023, 8:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]