
മലപ്പുറം: ശബരിമല തീർത്ഥയാത്രക്ക് മുമ്പ് പതിവായി പാണക്കാട്ടെ വീട്ടിലെത്തുന്ന അയ്യപ്പ ഭക്തനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി യൂത്ത് ലീഗ് സംത്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണനാണ് എല്ലാ വർഷവും ശബരിമല സന്ദർശനത്തിന് പോകുന്നതിന് മുമ്പ് പാണക്കാട് വീട്ടിലെത്തുന്നത്. വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണിതെന്ന് മുനവറലി ശിഹാബ് തങ്ങൾ പറയുന്നു.
‘എല്ലാ വർഷവും മുടങ്ങാതെ ശബരിമല ദർശനത്തിന് പോകാറുണ്ട് പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണേട്ടൻ..
യാത്രക്കൊരുങ്ങിയാൽ പാണക്കാട് ഒന്ന് സന്ദർശിച്ചാണ് അദ്ദേഹം പോവുക. വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണത്. ഇന്നും അദ്ദേഹം പാണക്കാട് വന്നു.വല്യുപ്പയുടെ ഖബറിനരികിൽ കുറച്ച് സമയം നിശബ്ദനായി നിന്നു. ഞങ്ങളെ എല്ലാവരേയും കണ്ടു, സമയം ചെലവഴിച്ചു. സംതൃപ്തിയോടെ യാത്ര തിരിച്ചു. കൃഷ്ണേട്ടന് പ്രയാസങ്ങളില്ലാത്ത സുഗമമായ തീർത്ഥാടന യാത്ര സാധ്യമാവട്ടെ. യാത്രാമംഗളങ്ങൾ – മുനവറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
Last Updated Dec 13, 2023, 6:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]