
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് ഗായകരായ അമൃത സുരേഷും സഹോദരി അഭിരാമിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് മനസുതുറക്കുകയാണ് അഭിരാമി. ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആഗ്രഹിക്കുന്നതെന്നും ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണെന്നും അഭിരാമി പറയുന്നു.
ചോദ്യോത്തര വീഡിയോയിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അഭിരാമി. “ഞാൻ വിവാഹത്തെ കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ കല്യാണത്തെക്കാൾ കേട്ടത് ഡിവോഴ്സ് വാർത്തകളാണ്.
ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആഗ്രഹം. പക്ഷേ അത് നടക്കാൻ എനിക്കൊരു യോഗവും കൂടെ വേണം.
ഞാൻ കല്യാണം കഴിക്കണ്ടാന്ന് വിചാരിച്ച് ഇരിക്കുന്നതുമല്ല. ചേച്ചിടെ ലൈഫ് കണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്.
നമ്മളുമായി യോജിക്കാത്തൊരാളാണ് സെറ്റാകുന്നതെങ്കിൽ പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ നമ്മളെ വേട്ടയാടി, നശിപ്പിക്കാനൊക്കെ നോക്കുന്നയാളെ അറിയാതെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്ന് എല്ലാം.
അതുകൊണ്ട് കല്യാണം എനിക്ക് പേടിയാണ്. അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന് കാരണവും.
കല്യാണത്തിന് ആഗ്രഹമൊക്കെ ഉണ്ട്. എന്നെങ്കിലും നടക്കും”, എന്നാണ് അഭിരാമി പറഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]