
.news-body p a {width: auto;float: none;} ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് പേരുടെ തൊഴിൽദാതാവാണ് ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗി. ഇപ്പോഴിതാ നൂറുകണക്കിന് സ്വിഗ്ഗി ജീവനക്കാർ ശതകോടിശ്വരന്മാരാകാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സ്വിഗ്ഗി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നലെ അരങ്ങേറ്റം കുറിച്ചതാണ് ഇതിന് കാരണം. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) 420 രൂപയ്ക്കാണ് സ്വിഗ്ഗി ഓഹരികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കമ്പനിയുടെ ഐപിഒ (ഇനിഷ്യൽ പബ്ളിക് ഓഫറിംഗ്) തുകയായ 390നേക്കാൾ 7.7 ശതമാനം പ്രീമിയമാണ് നിലവിൽ പ്രതിഫലിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) സ്വിഗ്ഗിയുടെ ഓഹരികൾ 412 രൂപയ്ക്കാണ് ഓപ്പൺ ചെയ്തത്.
ഐപിഒ തുകയേക്കാൾ 5.6 വർദ്ധനവാണ് ഉണ്ടായത്. ഈ ലിസ്റ്റിൽ എംപ്ളോയി സ്റ്റോക്ക് ഓപ്ഷൻ പ്ളാനിലും (ഇഎസ്ഒപി) സ്വാധീനം ചെലുത്തും.
ഏകദേശം 500 ജീവനക്കാരെ കോടീശ്വരന്മാരാക്കുന്ന ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംവിധാനത്തിലെ ഏറ്റവും വലിയ സമ്പത്ത് സൃഷ്ടിക്കലുകളിൽ ഒന്നായാണ് ഈ ഐപിഒ കണക്കാക്കപ്പെടുന്നത്. എന്താണ് ഐപിഒ, എങ്ങനെ നിക്ഷേപിക്കാം? ഒരു കമ്പനിയോ കോർപ്പറേഷനോ തങ്ങളുടെ ഓഹരിയുടെ ഒരുഭാഗം സ്റ്റോക്ക് മാർക്കറ്റിലൂടെ പൊതുജനങ്ങൾക്ക് വിൽക്കുന്നതിനെയാണ് ഐപിഒ എന്ന് പറയുന്നത്.
ഒരു സ്വകാര്യ കമ്പനി തങ്ങളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുന്ന പ്രക്രിയ ആണിത്. ഐപിഒ വഴി കമ്പനി സ്വരൂപിക്കുന്ന മൂലധനം, പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും കടം വീട്ടുന്നതിനും അല്ലെങ്കിൽ ഗവേഷണത്തിനും വികസനത്തിനും ധനസഹായം നൽകുന്നതിനും മറ്റുമായി വിനിയോഗിക്കാം.
ഒരു കമ്പനി തങ്ങളുടെ ഓഹരികൾ ഒരു സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമ്പോൾ, അത് പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്ന ഒരു സ്ഥാപനമായി മാറുകയും നിക്ഷേപകരെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ വാങ്ങാനും വിൽക്കാനും അനുവദിക്കുകയും ചെയ്യുന്നു. ഒരു കമ്പനി ഇന്ത്യയിൽ ഐപിഒ ലിസ്റ്റിംഗിന് യോഗ്യത നേടുന്നതിന്, സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിശ്ചയിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
എന്താണ് സ്വിഗ്ഗിയുടെ പ്രവർത്തനം സ്വിഗ്ഗിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം, 2024 സെപ്തംബർ വരെയുള്ള മൊത്തം ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകളുടെ (ഇഎസ്ഒപി) ആകെ എണ്ണം 231 ദശലക്ഷമാണ്. ഐപിഒയുടെ ഉയർന്ന വിലയായ 390 രൂപയെ അടിസ്ഥാനമാക്കി മൂല്യം 9046.65 കോടി രൂപയും.
ഇത് 500ഓളം സ്വിഗ്ഗി ജീവനക്കാർക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുക്കൂട്ടൽ. ഇത്തരത്തിൽ മൊത്തം 5000ഓളം ജീവനക്കാർക്ക് ഇഎസ്ഒപി പേഔട്ടുകളിൽ നിന്ന് പ്രയോജനം ലഭിക്കും.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖലയിലെ ഏറ്റവും വലിയ ഇഎസ്ഒപി പേഔട്ടാണിത്. സെബി നിർബന്ധിത ഒരു വർഷത്തെ ലോക്ക്-ഇൻ പിരീഡ് മറികടന്ന് ഐപിഒ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഓഹരികൾ വിൽക്കാൻ സ്വിഗ്ഗി തങ്ങളുടെ ജീവനക്കാർക്ക് അനുമതി നൽകിയിരിക്കുകയാണ്.
സ്വിഗ്ഗി സ്ഥാപകർക്കും മാനേജ്മെന്റിലെ ഉന്നതർക്കും ഏറ്റവും പുതിയ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനിൽ ഏകദേശം 2,600 കോടി രൂപയുടെ ഇഎസ്ഒപികൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ സ്വിഗ്ഗി സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി, സഹസ്ഥാപകരായ നന്ദൻ റെഡ്ഡി, ഫാണി കിഷൻ അദ്ദേപ്പള്ളി എന്നിവരും ഉൾപ്പെടുന്നു.
50 കോടിയുടെ സ്വത്ത് ലഭ്യമാകാൻ പോകുന്നവരിൽ മാനേജ്മെന്റിലെ ഒൻപത് പേരാണ് ഉൾപ്പെടുന്നത്. സെബിയുടെ പങ്ക് 2024 ഏപ്രിലിലാണ് കോൺഫിഡൻഷ്യൽ ഫൈലിംഗ് റൂട്ടിലൂടെ സ്വിഗ്ഗി ഐപിഒക്കായി കരട് രേഖകൾ സെബിയിൽ സമർപ്പിച്ചത്.
സ്വിഗ്ഗി എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ 2015, സ്വിഗ്ഗി എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ 2021, സ്വിഗ്ഗി എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ 2024 എന്നിങ്ങനെ മൂന്ന് ഇഎസ്ഒപി പ്ലാനുകൾ സ്വിഗ്ഗി അവതരിപ്പിച്ചതായി ഡിഎച്ച്ആർപി റിപ്പോർട്ടിൽ കാണിക്കുന്നു. ഐപിഒ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഓഹരികൾ വിൽക്കാൻ സ്വിഗ്ഗി ജീവനക്കാരെ സെബി അനുവദിച്ചതും വലിയ നേട്ടമായി.
പ്രാഥമിക ഫയലിംഗുകളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കമ്പനികളെ അനുവദിച്ചുകൊണ്ട് 2022ൽ സെബി ‘പ്രീ-ഫയലിംഗ്’ റൂട്ട് അവതരിപ്പിച്ചതും സ്വിഗ്ഗിക്ക് നേട്ടമായി മാറി. പുതുക്കിയ ഡിഎച്ച്ആർപി ഫയൽ ചെയ്യുന്നതുവരെ നിർദ്ദേശിച്ച പുതിയ ഷെയറുകളുടെ എണ്ണം 50 ശതമാനം വരെ ക്രമീകരിക്കാനുമാവും.
സ്വിഗ്ഗി തങ്ങളുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 36 ശതമാനം വർദ്ധിച്ച് 11,247 കോടി രൂപയായി രേഖപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]