
.news-body p a {width: auto;float: none;} അഞ്ചൽ: കഞ്ചാവ് കൈവശം വച്ചതിന് അമ്മയും മകളും അറസ്റ്റിൽ. പുനലൂർ താലൂക്ക് ആലയമൺ വില്ലേജ് കുട്ടിനാട് ദേശത്ത് നിഷാ മൻസിലിൽ ഷാഹിദ (55), മകൾ സൻസ സലിം (37) എന്നിവരാണ് അറസ്റ്റിലായത്.
റേഞ്ച് ഇൻസ്പെക്ടർ മോനി രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷാഹിദയെ 520ഗ്രാം കഞ്ചാവുമായി കണ്ടെത്തിയത്. അഞ്ചൽ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവുമായി സൻസ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു പാപ്പച്ചൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. ബിജുകുമാർ, സി.ഇ.ഒ മാരായ സുരേഷ്, ജിയോ ജോസ്,ഡ്രൈവർ കണ്ണൻ ഡബ്ള്യു.സി.ഓമാരായ റിനി, ദീപ, മഹേശ്വരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
മറ്റൊരു സംഭവത്തിൽ ചിറ്റൂർ കുന്നം പിടാരി ഡാമിന് സമീപം ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. 35 ലിറ്റർ കൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.
ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രജനീഷിൻറെ നേതൃത്വത്തിൽ കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. പ്രതിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു.
ചിറ്റൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) സുഭാഷ്.സി, പി.ടി.പ്രീജു, സിവിൽ എക്സൈസ് ഓഫീസർ നിഷാദ്.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ്, കെമു ഡ്യൂട്ടിക്കാരായ പ്രിവന്റീവ് ഓഫീസർ എം.എ.പ്രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രമേഷ് കുമാർ.സി, സുമേഷ്.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുജീബ് റഹ്മാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]