
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വൈ300 (Vivo Y300) അടുത്ത ആഴ്ച ഇന്ത്യയില്‍ പുറത്തിറങ്ങും. ജെമിനി എഐ ഫീച്ചറുകളോടെയാണ് ഫോണ്‍ വരിക എന്നാണ് സൂചന. വൈ-സിരീസില്‍പ്പെട്ട
അടുത്ത സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിവോ. വിവോ വൈ300 എന്നാണ് ഇതിന്റെ പേര്.
2023 ഒക്ടോബറില്‍ പുറത്തിറങ്ങിയ വിവോ വൈ200യുടെ പിന്‍ഗാമിയാണിത്. ഇതേ സിരീസില്‍പ്പെട്ട
വൈ300 പ്ലസ് കഴിഞ്ഞ മാസം ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു. നവംബര്‍ 21ന് ഉച്ചയ്ക്ക് 12 മണിക്ക് വിവോ വൈ300 ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടും. വിവോ വൈ300ന്റെ ബാക്ക്-പാനല്‍ ഡിസൈന്‍ വിവോ പുറത്തുവിട്ടിരുന്നു.
പില്-ഷേപ്പിലുള്ള ക്യാമറ യൂണിറ്റാണ് ഈ ഫോണില്‍ വരിക എന്ന് ചിത്രം വ്യക്തമാക്കുന്നു. രണ്ട് ക്യാമറകളാണ് പിന്‍ഭാഗത്ത് വരിക.
ഗ്രേ, പര്‍പ്പിള്‍, ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളില്‍ വൈ300 പുറത്തിറങ്ങും. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വിവോ വി40 ലൈറ്റിന്റെ അപരനോ ചില രാജ്യങ്ങളില്‍ മാത്രം ലഭ്യമായ വിവോ വി40 ലൈറ്റിന്റെ പരിഷ്കരിച്ച പതിപ്പാണ് വൈ300 എന്ന് അഭ്യൂഹങ്ങളുണ്ട്.
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി അമോല്‍ഡ് ഡിസ്പ്ലെ, സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രൊസ്സസര്‍, 12 ജിബി വരെ റാം, 512 ജിബി സ്റ്റോറേജ്, 80 വാട്ട്സ് ചാര്‍ജിംഗ് കപ്പാസിറ്റിയോടെ 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിവോ വി40 ലൈറ്റിന് വരുന്നത്. : വില പതിനായിരം പോലുമില്ല; വിവോ വൈ18ടി എത്തി, 5,000 എംഎഎച്ച് ബാറ്ററി, 62.53 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]