
ഇടുക്കി: തേക്കടിയിലെത്തിയ ഇസ്രായേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടു. മറ്റ് വ്യാപാരികൾ പ്രശ്നത്തിൽ ഇടപെട്ടതോട
സ്ഥാപനം നടത്തിപ്പുകാർ സഞ്ചാരികളോട് മാപ്പ് പറഞ്ഞു. ആനവച്ചാലിന് സമീപത്തെ കരകൗശല വിൽപ്പന കേന്ദ്രത്തിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
ഫുട്പാത്തിലൂടെ നടന്നു പോയ സഞ്ചാരികളെ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു. കരകൗശല വസ്തുക്കൾ കാണിക്കുന്നതിനിടെ സഞ്ചാരികൾ ഇസ്രായേൽ സ്വദേശികളാണെന്ന് കടയിലുള്ളവർ മനസ്സിലാക്കി.
ഇതോടെ കടയിലെ ലൈറ്റ് അണച്ച് ഇവരോട് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇക്കാര്യം സഞ്ചാരികൾ തങ്ങളുടെ ഡ്രൈവറെ അറിയിച്ചു.
Read More… ഇടുക്കിയിൽ ജലവിമാനമിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിൽ; വനംവകുപ്പിൻ്റെ കത്ത് പുറത്ത് ഇദ്ദേഹം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ വിവരമറിയിക്കുകയും അവർ വിഷയത്തിൽ ഇടപെടുകയുമായിരുന്നു. ഇതിനിടെ തങ്ങളെ ഇറക്കിവിട്ടത് ഇസ്രയേൽ സ്വദേശികൾ ചോദ്യം ചെയ്യുന്നതും കടയിലുളളവർ മാപ്പ് പറയുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും എന്നാൽ, ഇസ്രായേൽ സ്വദേശികൾ പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് കുമളി സി.ഐ. പി.എസ്.സുജിത്ത് അറിയിച്ചു.
Asianet News Live …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]