
ഗാസ- വടക്കന്‍ ഗാസയില്‍ തിങ്കളാഴ്ച രാത്രി വൈകി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വീടുകള്‍ തകര്‍ത്ത ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജബാലിയ സര്‍വീസസ് ക്ലബ് ഏരിയയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ഔദ്യോഗിക ഫലസ്തീന് ടിവി ടെലിഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിന് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തു. 31 മൃതദേഹങ്ങള്‍ പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. അതില്‍
ജബാലിയ സര്‍വീസസ് ക്ലബിനുള്ളിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ ആളപായങ്ങളും പരിക്കുകളും കാണിക്കുന്ന ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കിട്ടു.
ഒരു മാസത്തിലേറെയായി ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളും ആക്രമിക്കുയാണ്. അതേസമയം കരസേന വടക്കന്‍ ഭാഗത്താണ് ആക്രമണം നടത്തുന്നത്. ഈ ഭാഗം ഒറ്റപ്പെടുത്താനും കനത്ത സൈനിക സാന്നിധ്യം ഉറപ്പുവരുത്താനുമാണ് ശ്രമം.
ഒക്ടോബര്‍ 7 ന് ഫലസ്തീന് പ്രതിരോധ ഗ്രൂപ്പായ ഹമാസ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതുമുതല്‍ ആശുപത്രികള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുള്‍പ്പെടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിരന്തരമായ വ്യോമ, കര ആക്രമണങ്ങള്‍ നടത്തിവരികയാണ്.
ഇസ്രായില്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,100 കവിഞ്ഞിരിക്കെ അതില്‍ 8,000ത്തിലധികം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് ഗാസയിലെ സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായിലിലെ മരണസംഖ്യ ഏകദേശം 1,200 ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
