
ലോകത്തിലെ സകലമാന ആളുകളും ഇഷ്ടപ്പെടുന്ന ഇറ്റാലിയൻ വിഭവം ഏതാണെന്ന് ചോദിച്ചാൽ, ആദ്യം കേൾക്കുന്ന ഉത്തരം തീർച്ചയായും പിസ്സ ആയിരിക്കും. ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികൾക്ക് അത്രയേറെ പ്രിയങ്കരമായി മാറിക്കഴിഞ്ഞ ഭക്ഷണമാണ് ഇന്ന് പിസ. സംഗതി ഇറ്റാലിയൻ വിഭവമാണെങ്കിലും ഓരോ നാടുകളിലും എത്തുമ്പോൾ വിചിത്രമായ പരീക്ഷണങ്ങളിലൂടെയാണ് ഈ ഭക്ഷണം കടന്നു പോകുന്നത്. ഏറെ വ്യത്യസ്തമായ ഒരു പാചക പരീക്ഷണം പിസയിൽ നടത്തിയിരിക്കുകയാണ് ഹോംഗിലെ പിസാഹട്ട്. അത് എന്താണെന്ന് അറിയണോ? പാമ്പിന്റെ ഇറച്ചി ഉപയോഗിച്ചുള്ളതാണ് ഈ പിസ. പിസയാണ് ഇവിടുത്തെ വിഐപി ഡിഷ്.
ഹോങ്കോങ്ങിൽ നൂറ് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സെർ വോങ് ഫൺ (Ser Wong Fun) എന്ന പേരിലുള്ള ഒരു റസ്റ്റോറന്റാണ് ഒരു അമേരിക്കൻ കമ്പനിയുമായി ചേർന്ന് ഇത്തരത്തിൽ ഒരു പിസ പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബർ 22 വരെ മാത്രമേ പാമ്പ് പിസ റസ്റ്റോറന്റിൽ ലഭ്യമാവുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാമ്പിന്റെ മാംസം, കറുത്ത കൂൺ, ഉണങ്ങിയ ചൈനീസ് ഹാം എന്നിവയാണ് ഈ ഒമ്പത് ഇഞ്ച് പിസ്സയുടെ ചേരുവകള്‍. മാത്രമല്ല, പരമ്പരാഗത തക്കാളി ബേസിന് പകരം ഈ പാമ്പ് പിസയില്‍ അബലോൺ സോസ് ഉപയോഗിക്കുന്നു. ചീസ്, കോഴിയിറച്ചി, പാമ്പ് ഇറച്ചി എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ സ്പെഷ്യൽ പിസ ഏറെ സ്വാദിഷ്ടമാണെന്നും ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്നുമാണ് റസ്റ്റോറന്റ് അധികൃതർ അവകാശപ്പെടുന്നത്. ഇന്ന് ഹോങ്കോങ്ങിലും തെക്കൻ ചൈനയിലും വളരെ ജനപ്രിയമാണ് ഈ വിഭവം. തണുപ്പ് കാലത്ത് മാംസവും മറ്റ് ഔഷധ കൂട്ടുകളും ചേര്‍ന്ന് നിരവധി വിഭവങ്ങള്‍ ചൈനയില്‍ ഉണ്ടാക്കപ്പെടുന്നു. ആ കൂട്ടത്തിലേക്കാണ് പുതിയ പാമ്പ് പിസയും ഇടം പിടിച്ചിരിക്കുന്നത്.
Last Updated Nov 14, 2023, 12:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]