

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ; യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എറണാകുളം കിഴക്കമ്പലം താമരച്ചാൽ മേഖലയിൽ വച്ചായിരുന്നു സംഭവം നടന്നത്.
അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറിൽ ഇരിക്കവെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുട്ടി കരഞ്ഞതോടെ യുവാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂ എന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]