
അകലക്കുന്നത്ത് 85.3 ലക്ഷം ചെലവില്‍ പുതിയ കൃഷിഭവന് കെട്ടിടം; തോമസ് ചാഴികാടന് എംപി ശിലാസ്ഥാപനം നടത്തി
സ്വന്തം ലേഖകന്‍
അകലക്കുന്നം: അകലക്കുന്നത്ത് പഴയ കൃഷിഭവന് പൊളിച്ചു മാറ്റി 85.3 ലക്ഷം രൂപയുടെ പുതിയ മാതൃകാ കൃഷിഭവന് കെട്ടിടം നിര്‍മിക്കുന്നു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോമസ് ചാഴികാടന് എംപി നിര്‍വഹിച്ചു.
അകലക്കുന്നം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുഅനില്കുമാര് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബന്നി വടക്കേടം, കൃഷി ഭവന് ഓഫീസര്‍ രേവതി ചന്ദ്രന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു, പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ മാത്തുക്കുട്ടി ഞായര്കളം, മാത്തുക്കുട്ടി ആന്റണി, രാജശേഖരന് നായര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടത്തിന് ആവശ്യമായ പ്ലാനും പദ്ധതിയും തയാറാക്കിയത്. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]