
കാസർകോട്: കാസർകോട് കുമ്പള അനന്തപുരം ക്ഷേത്ര തടാകത്തിൽ പുതിയ മുതല എത്തി. അനന്തപുരം ക്ഷേത്ര തടാകത്തിലെ വലിയ ആകർഷണമായിരുന്ന ബബിയ എന്ന മുതല കഴിഞ്ഞ വർഷം ഒക്ടോബറിൽ ചത്തിരുന്നു.
പുതിയ മുതല എത്തിയത് അറിഞ്ഞതോടെ ക്ഷേത്ര തടാകത്തിൽ സന്ദർശക പ്രവാഹമാണ്. ദേ പിന്നേം മഴ!
ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, 2 ദിവസം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്; വിവരങ്ങൾ അറിയാം അനന്തപുരം ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരുടെയും കണ്ണ് തടാകത്തിലേക്കാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സ്ത്രീകളും കുട്ടികളും അടക്കം ഇവിടെ എത്തുന്നവരെല്ലാം തടാകത്തിലെത്തും.
കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിന് ചുറ്റും ഇവർ മുതലെ കാണാനായി കാത്തിരിക്കും. ഇടയ്ക്ക് എല്ലാവർക്കും ‘ദർശനം’ നൽകാൻ പുതിയ മുതലയും സമയം കണ്ടെത്തും.
1942 മുതല്‍ ഈ തടാകത്തിൽ കഴിഞ്ഞിരുന്ന മുതലയായിരുന്നു ബബിയ. ഏവർക്കും വലിയ പ്രിയമായിരുന്ന ബബിയ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചത്തത്.
ബബിയക്ക് പകരക്കാരൻ എത്തിയതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്ഷേത്ര തടാകത്തിലേക്ക് ജനപ്രവാഹം തുടങ്ങിയത്. പുതിയ മുതലയുടെ ദൃശ്യങ്ങൾ ക്ഷേത്ര കമ്മിറ്റി തന്നെയാണ് പുറത്തുവിട്ടത്.
തടാകത്തിലെ ഗുഹയ്ക്കകത്താണ് നേരത്തെ ഉണ്ടായിരുന്ന മുതല ബബിയ വസിച്ചിരുന്നത്. ഇതേ ഗുഹയിലാണ് ഇപ്പോള്‍ പുതുതായെത്തിയ മുതലയുടെയും വാസം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Nov 13, 2023, 10:34 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]