
വാങ്ങാൻ ആളില്ലാതെ ഹ്യുണ്ടായിയുടെ കോന ഇവി. കമ്പനിയുടെ പ്രീമിയം ഇലക്ട്രിക് എസ്യുവിയാണിത്. ഏകദേശം 24 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ് ഷോറൂം വില. ഇതും വിൽപ്പന കുറയാനുള്ള ഒരു കാരണമായിരിക്കാം. കമ്പനി അയോണിക് 5 അവതരിപ്പിച്ചതും കോനയ്ക്ക് വിനയായതായാണ് റിപ്പോര്‍ട്ടുകള്‍.
കോനയുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി കമ്പനി ഇപ്പോള്‍ കോനയ്ക്ക് കിഴിവ് നൽകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ കാറിന്റെ 44 യൂണിറ്റുകൾ മാത്രമാണ് ഈ ഒക്ടോബറിൽ വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 105 യൂണിറ്റുകൾ വിറ്റിടത്താണ് ഈ അവസ്ഥ ഉണ്ടായത്. അതായത് 2022 ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കുറി 58 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അയോണിക്ക് 5 ഇവി വിൽപ്പനയിൽ സെഞ്ച്വറി നേടി.
48.4 kWh, 65.4 kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഈ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കുന്നത്. ഒരിക്കൽ പൂർണമായും ചാർജ് ചെയ്താൽ 490 കിലോമീറ്റർ WLTP റേഞ്ച് കാറിന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവി ക്രോസ്ഓവർ ഒരു സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് മോഡലിൽ വാഗ്ദാനം ചെയ്യും. 12.3 ഇഞ്ച് ഡ്യുവൽ സ്ക്രീൻ ഡാഷ്ബോർഡ്, എഡിഎഎസ്, എൽഇഡി ലൈറ്റിംഗ്, ഇലക്ട്രോണിക് ഗിയർ സെലക്ടർ തുടങ്ങിയ ഫീച്ചറുകൾ കാറിലുണ്ടാകും.
ഈ ഇലക്ട്രിക് കാറിന് മുൻവശത്ത് റാപ്പറൗണ്ട് ഫ്രണ്ട് ലൈറ്റ് ബാർ ഉണ്ട്. സ്പ്ലിറ്റ് എൽഇഡി ഹെഡ്ലാമ്പുകൾക്കൊപ്പം ഹ്യുണ്ടായ് അയോണിക് 5-ന്റെ അതേ പിക്സൽ ഗ്രാഫിക്സ് എക്സ്റ്റീരിയറും ഷാർപ്പ് ലൈനുകളും കോന ഇവിക്കുണ്ട്. കാറിന്റെ നീളം 4,355 മില്ലീമീറ്ററാണ്, ഇത് പഴയ കോണയേക്കാൾ 150 മില്ലീമീറ്ററാണ്. വീൽബേസും 25 എംഎം വർധിപ്പിച്ചിട്ടുണ്ട്. അയോണിക്ക് 5ന് സമാനമായി 12.3 ഇഞ്ച് റാപ്റൗണ്ട് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയാണ് ഡാഷ്ബോർഡിന് ലഭിക്കുന്നത്.
പുതിയ കോന ഇലക്ട്രിക്കിന്റെ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുമ്പോൾ, ADAS, ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ ഒഴിവാക്കൽ അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ് സിസ്റ്റം എന്നിവയുണ്ട്. അതേസമയം, ബോസിന്റെ 8 സ്പീക്കർ സൗണ്ട് സിസ്റ്റം, കീ ലെസ് എൻട്രി, ഒടിഎ അപ്ഡേറ്റുകൾ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, കണക്റ്റഡ് കാർ ടെക്നോളജി, പവർ ടെയിൽ ഗേറ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
Last Updated Nov 13, 2023, 5:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]