
കണ്ണൂര്‍ – കണ്ണൂര്‍ അയ്യന്‍കുന്നില്‍ മാവോയിസ്റ്റ് -തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. അയ്യന്‍ക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
തണ്ടര്‍ബോള്‍ട്ട് – എ എന്‍ എഫ് സംഘത്തിന്റെ തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കരിക്കോട്ടക്കരി- ഉരുപ്പുംകുറ്റി പാത പൊലീസ് അടച്ചു.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണ് അന്ന് വെടിവയ്പ് ഉണ്ടായത്.
അന്ന് രണ്ടു പേര് പിടിയിലായിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]