

കുടുംബത്തിനുള്ള പൊലീസിന്റെ ദീപാവലി സമ്മാനം ; മറവി രോഗം ബാധിച്ച അച്ഛനെ കാണാതായി ; മൂന്ന് മാസത്തിന് ശേഷം അച്ഛനെ കണ്ടെത്തി മകനെ ഏൽപ്പിച്ച് റെയിൽവെ പൊലീസ്
സ്വന്തം ലേഖകൻ
പാലക്കാട്: മറവി രോഗം ബാധിച്ച അച്ഛനെ മൂന്ന് മാസത്തിന് ശേഷം കണ്ടെത്തി മകന്റെ പക്കൽ സുരക്ഷിതമായി ഏൽപ്പിച്ച് ഷൊർണൂർ റെയിൽവെ പൊലീസ്. സെപ്തംബർ നാലിന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കാണാതായ കാശിരാജനെയാണ് ഷൊർണൂർ പൊലീസ് പട്ടാമ്പിയിൽ വച്ച് കണ്ടെത്തിയത്. തമിഴ്നാട് കള്ളക്കുറിശി സ്വദേശിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് മകൻ ഏഴിമല ഷൊർണൂർ റെയിൽവെ പൊലീസിന് പരാതി നൽകിയിരുന്നു.
ദീപാവലി ദിവസം അച്ഛനെ മകന്റെ കൈയ്യിലേൽപ്പിച്ചത്, കുടുംബത്തിനുള്ള പൊലീസിന്റെ ദീപാവലി സമ്മാനം കൂടിയായി മാറി. ഇന്നലെയാണ് പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ വച്ച് കാശിരാജനെ പൊലീസ് കണ്ടെത്തിയത്. കാശിരാജനെ കാണാതായെന്ന് 40 ദിവസം മുൻപാണ് മകൻ ഏഴിമല ഷൊർണൂർ റെയിൽവെ പൊലീസിൽ പരാതി നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കാശിരാജന്റെ ഭാര്യ കുളഞ്ചിയും മകൻ ഏഴിമലയും ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി അച്ഛനുമായി തിരികെ കള്ളക്കുറിശ്ശിയിലേക്ക് മടങ്ങി. ഷൊർണൂർ റെയിൽവെ പൊലീസ് എസ്ഐ അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാശിരാജനെ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]