തിരുവനന്തപുരം∙ ശബരിമല
കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അസി.
എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊതിഞ്ഞ ദ്വരപാലകശില്‍പം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്തുവിടുമ്പോള്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി.
അക്കാലത്തുണ്ടായിരുന്ന വിരമിച്ച ജീവനക്കാരോടു വിശദീകരണം തേടാനും ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. 10 ദിവസത്തിനുള്ളില്‍ ഇവര്‍ മറുപടി നല്‍കണം.
വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സുനിൽ കുമാറിന്റെ പേര് പ്രതിപ്പട്ടികയിൽ വന്നതോടെയാണ് നടപടി. നേരത്തേ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോഗം ചർച്ച ചെയ്തു.
സുനിൽ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്.
നേരത്തേ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എൻജിനീയർ കെ.സുനിൽ കുമാറിനെയും സസ്പെൻഡ് ചെയ്തത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]