കല്‍പ്പറ്റ: മഴയൊന്നു മാറിനിന്നതോടെ വയനാട്ടില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇഴജന്തുക്കളിറങ്ങിയിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് നിരവധി ജനവാസ പ്രദേശങ്ങള്‍ ഉള്ള വയനാട്ടില്‍ ചേരയെ മുതല്‍ രാജവെമ്പാലയെയും പെരുമ്പാമ്പിനെയുമെല്ലാം ഇടയ്ക്കിടെ പിടികൂടുന്നുണ്ട്.
ചിലയിടങ്ങളില്‍ പാമ്പ് വിധഗ്ദ്ധരെത്തിയാണ് റസ്ക്യൂ ചെയ്യുന്നതെങ്കില്‍ ചില സ്ഥലങ്ങളില്‍ നാട്ടുകാരില്‍ തന്നെ ധൈര്യമുള്ളവര്‍ ആരെങ്കിലും പിടികൂടുകയാണ് പതിവ്. അത്തരത്തില്‍ പിണങ്ങോട് ഇന്നലെ ജനവാസ കേന്ദ്രത്തില്‍ എത്തിയ പെരുമ്പാമ്പിനെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പാമ്പിനെ പിടികൂടുന്നത് കാണാന്‍ നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.
പാമ്പിനെ റസ്ക്യൂ ചെയ്ത് സഞ്ചിയിലേക്ക് മാറ്റുന്നതിനിടെ കൂടി നിന്നവരോടായി ”ഇനിയൊന്ന് കൈയ്യടിച്ചൂടെ” എന്നാരോ പറഞ്ഞു. പിന്നാലെ തടിച്ചു കൂടിയവരെല്ലാം ഒരുമിച്ച് കൈയ്യടിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]