അബുദാബി: ബിഗ് ടിക്കറ്റിന്റെ 279-ാം സീരീസ് നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ നാലുപേർക്ക് ഭാഗ്യം. മലയാളിയായ സിദ്ദിഖ് പാംപ്ലത്ത്, മറ്റൊരു ഇന്ത്യക്കാരൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികൾ എന്നിവരാണ് വിജയികൾ.
ഓരോരുത്തർക്കും 50,000 ദിർഹം (ഏകദേശം 11 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 17 വർഷമായി ദുബായിൽ താമസിക്കുന്ന 42 വയസ്സുകാരനായ സിദ്ദീഖ് പാംപ്ലത്ത് ധനകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.
അദ്ദേഹത്തിന്റെ കുടുംബം കേരളത്തിലാണ്. സിദ്ദീഖിനെ കൂടാതെ ഇന്ത്യക്കാരനായ ഷിഹാബ് ഉമ്മർ, പാകിസ്ഥാൻ സ്വദേശി ആദിൽ മുഹമ്മദ്, ബംഗ്ലാദേശ് പൗരനായ അലി ഹുസൈൻ മോസിൻ അലി എന്നിവരാണ് സമ്മാനാർഹരായ മറ്റുള്ളവർ.
അതേസമയം, ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ മാസത്തെ പ്രൊമോഷൻ രണ്ടാം വാരത്തിലേക്ക് കടന്നു. 250 ഗ്രാം 24 കാരറ്റ് സ്വർണം സമ്മാനമായി നൽകുന്ന പ്രതിവാര നറുക്കെടുപ്പിൽ ആദ്യ ആഴ്ച അഞ്ചുപേർ വിജയികളായി.
ഇനിയും മൂന്ന് പ്രതിവാര നറുക്കെടുപ്പുകൾ ഈ മാസം നടക്കാനുണ്ട്. നവംബർ മൂന്നിനാണ് അടുത്ത തത്സമയ നറുക്കെടുപ്പ്.
2.5 കോടി ദിർഹം (ഏകദേശം 55 കോടി ഇന്ത്യൻ രൂപ) ആണ് പ്രധാന സമ്മാനം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]