ഉത്തര്‍പ്രദേശില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഭർത്താവിൻ്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി സ്ത്രീകൾ കഠിനവ്രതം അനുഷ്ഠിക്കുന്ന കർവാ ചൗത്ത് ആഘോഷങ്ങൾക്ക് പിന്നാലെ, 12 നവവധുക്കൾ 30 ലക്ഷത്തിലധികം രൂപയുടെ പണവും സ്വർണ്ണവുമായി കടന്നുകളഞ്ഞു.
അലിഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കർവാ ചൗത്ത് വ്രതത്തിന് ശേഷം ഉറങ്ങാൻ കിടന്ന ഭാര്യമാരെ രാവിലെ കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞതാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. നാടുവിടുന്നതിന് മുമ്പ് കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് യുവതികൾ പണവും സ്വർണ്ണവുമായി മുങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതൊരു സംഘടിത വിവാഹ തട്ടിപ്പ് സംഘത്തിൻ്റെ പ്രവർത്തനമാണെന്ന് പോലീസ് സംശയിക്കുന്നു. ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ബ്രോക്കർമാർ വഴിയാണ് ഈ വിവാഹങ്ങൾ നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
വധുവിനെ കണ്ടെത്തി നൽകിയതിന് യുവാക്കളുടെ കുടുംബം ബ്രോക്കർമാർക്ക് വലിയൊരു തുക കൈമാറിയിരുന്നു. ഈ ബ്രോക്കർമാർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നാൽ ഇവരെല്ലാം ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]