ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഹൻസൽ മേഹ്തയുടെ ട്രൂ സ്റ്റോറി ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ബോളിവുഡിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ‘ഇത് ഔദ്യോഗികമാണ്, ഇത് സവിശേഷമാണ്’ എന്ന കുറിപ്പോടെ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയും കരൺ വ്യാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഈ വർഷാവസാനം ആരംഭിക്കുമെന്ന് ട്രൂ സ്റ്റോറി ഫിലിംസിന്റെ പങ്കാളിയായ സാഹിൽ സൈഗാൾ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു. ലിജോ, എ.ആർ.
റഹ്മാൻ എന്നിവരടങ്ങുന്ന മികച്ച ടീമിനൊപ്പം ഒരു വലിയ സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിജോയുടെ സിനിമാ സങ്കൽപ്പങ്ങളെ എ.ആർ.
റഹ്മാൻ പ്രശംസിച്ചു. മൂവരും ഒന്നിക്കുമ്പോൾ സംഭവിക്കുന്ന സിനിമാനുഭവത്തിനായി താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൻസൽ മേഹ്ത, ലിജോ ജോസ് പെല്ലിശ്ശേരി, എ.ആർ. റഹ്മാൻ എന്നീ പ്രതിഭകൾ ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]