
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏരറ ഇഷ്ടമുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചിന്നുവെന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നത്.
ചാനല്‍ പരിപാടിക്ക് പുറമെ ഉദ്ഘാടനങ്ങള്‍ക്കും ലക്ഷ്മി എത്താറുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ്.
മികച്ച പിന്തുണയാണ് പ്രേക്ഷകർ ലക്ഷ്മി നക്ഷത്രയ്ക്ക് നൽകുന്നത്. താരത്തിന്റെ പേരിൽ നിരവധി ഫാൻ പേജുകളുമുണ്ട് സോഷ്യൽമീഡിയയിൽ.
ഇപ്പോഴിതാ ഒരു യാത്രയുടെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. സ്കോട്ട്ലന്‍ഡില്‍ പോയതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സാഹസികതകളൊക്കെ തുടങ്ങുന്നേയുള്ളൂ എന്ന ക്യാപ്ഷനോടെയായിരുന്നു പുത്തന്‍ ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെച്ചത്.
നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി. ഹലോ സ്കോട്ട്ലന്‍ഡ് എന്ന ക്യാപ്ഷനോടെ മനോഹരമായൊരു വീഡിയോയും ലക്ഷ്മി നക്ഷത്ര പങ്കുവച്ചിരുന്നു.
യാത്രകളിലെ കാഴ്ചകളാണ് വീഡിയോയിലുള്ളത്. ഫുള്‍ ചില് മോഡിലാണല്ലോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
തിരക്കുകളില്‍ നിന്നെല്ലാം മാറി ഇടയ്ക്ക് യാത്ര ചെയ്യുന്ന ശീലമുണ്ട് ലക്ഷ്മി നക്ഷത്രയ്ക്ക്. ഇടയ്ക്ക് അമ്മയും ഒപ്പമുണ്ടാവാറുണ്ട്.
ഇത്തവണത്തെ യാത്രയില്‍ ആരാണ് കൂടെയുള്ളത് എന്ന് താരം വ്യക്തമാക്കിയിട്ടില്ല. തനിച്ചുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.
സ്റ്റാര്‍ മാജിക്ക് ഷോയുടെ മുഖമായാണ് ലക്ഷ്മി നക്ഷത്രയെ വിശേഷിപ്പിക്കാറുള്ളത്. സെലിബ്രിറ്റികളുമായുള്ള ഇടപെടലുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. View this post on Instagram A post shared by Lakshmi Nakshathra (@lakshmi_nakshathra) യൂട്യൂബ് ചാനലുമായും സജീവമാണ് ലക്ഷ്മി നക്ഷത്ര.
വ്ളോഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സ്കോട്ട്ലന്‍ഡ് യാത്രാവിശേഷങ്ങള്‍ വ്ളോഗിലൂടെ വരുമോയെന്നുള്ള ചോദ്യങ്ങളുമുണ്ട്.
ഡേ ഇന്‍ മൈ ലൈഫുള്പ്പടെയുള്ള വിശേഷങ്ങള്‍ വ്ളോഗിലൂടെ പങ്കുവെക്കാറുണ്ട്. വാഹനപ്രേമിയായ ലക്ഷ്മി നക്ഷത്ര അടുത്തിടെയായിരുന്നു ഥാര്‍ സ്വന്തമാക്കിയത്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറയുമ്പോള്‍ വിവാഹത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും താരം പ്രതികരിക്കാറില്ല. : സംഗീതം ജി വി പ്രകാശ് കുമാര്‍; ‘ലക്കി ഭാസ്കറി’ലെ വീഡിയോ സോംഗ് ചൊവ്വാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]