
ഇടുക്കി: ജോലി കഴിഞ്ഞ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി മർദ്ദിച്ചതായി പരാതി. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയതായാണ് പരാതി. കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടി. തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
അര്‍ധ രാത്രിയില്‍ റൂമിനുള്ളില്‍ അതിക്രമിച്ച് കയറിയ 20 ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന തങ്ങളെ വിളിച്ച് ഉണര്‍ത്തിയാണ് ആക്രമിച്ചത്. പല സംഘങ്ങളായി തിരിഞ്ഞാണ് അക്രമികള്‍ മുറിയ്ക്കുള്ളില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയോളമായി തൊടുപുഴയില്‍ എത്തിയ ആറ് പേരടങ്ങുന്ന ആര്‍ട്ട് സംഘം തൊടുപുഴയിലെ രണ്ട് ലോഡ്ജുകളിലായായിരുന്നു താമസം. തൊടുപുഴ സ്വദേശിയായ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്ക് തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചതെന്ന് അതിക്രമത്തിന് ഇരയായവര്‍ പറയുന്നു. സംഭവത്തില്‍ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]